അറിയാത്ത കാര്യത്തിൽ അഭിപ്രായം പറയരുത്…പിണറായി വിജയന് മറുപടിയുമായി ഡി കെ ശിവകുമാർ….

ബുൾഡോസർ ഉപയോ​ഗിച്ച് കെട്ടിടങ്ങൾ പൊളിച്ച് മാറ്റിയ നടപടിയെ വിമർശിച്ച കേരള മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ. കർണാകടയിലെ കോൺ​ഗ്രസ് സർക്കാർ ബുൾഡോസർ സംസ്കാരത്തിൽ വിശ്വസിക്കുന്നില്ലെന്നായിരുന്നു ഡി കെ ശിവകുമാറിൻ്റെ പ്രതികരണം. “കാര്യത്തിന്റെ വസ്തുതകൾ അറിയാതെയാണ് വിജയൻ വിഷയത്തിൽ അഭിപ്രായം പറഞ്ഞതെന്നും ഡി കെ ശിവകുമാർ കുറ്റപ്പെടുത്തി. രാഷ്ട്രീയ പ്രേരിതമായ പ്രസ്താവനകളും പ്രതിഷേധങ്ങളുമാണ് നടക്കുന്നതെന്നും ഡി കെ ശിവകുമാർ കുറ്റപ്പെടുത്തി.

Related Articles

Back to top button