സൈക്കിൾ നിയന്ത്രണം വിട്ട് ഗേറ്റിൽ ഇടിച്ച് അപകടം…ഏഴാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം…

പത്തനംതിട്ട: സൈക്കിൾ നിയന്ത്രണം വിട്ട് ഗേറ്റിൽ ഇടിച്ച് ഏഴാം ക്ലാസ് വിദ്യാർത്ഥി മരിച്ചു. വാസുദേവ വിലാസത്തിൽ ബിജോയുടെ മകൻ ഭവന്ദ് (14) ആണ് മരിച്ചത്. പത്തനംതിട്ട ഇലന്തൂർ ഇടപ്പരിയാരത്താണ് അപകടമുണ്ടായത്. ഇന്ന് രാവിലെ 11.15 ആയിരുന്നു അപകടം. ഓമല്ലൂർ ആര്യ ഭാരതി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ് ഭവന്ദ്. കുത്തനെയുള്ള ഇറക്കം ഇറങ്ങി വരവേ സൈക്കിൾ നിയന്ത്രണം വിട്ടാണ് അപകടമുണ്ടായത്.

Related Articles

Back to top button