‘പുറത്തിറങ്ങാൻ പേടി, ജയിലിന് പുറത്തിറങ്ങിയാൽ കുടുംബം ഇല്ലാതാക്കുമെന്ന് ഭീഷണിപ്പെടുത്തി’..അതിജീവതയുടെ അമ്മ…

ജയിലിന് പുറത്തിറങ്ങിയാൽ കുടുംബത്തെ ഇല്ലാതെയാക്കുമെന്ന് പ്രതിയായ മുൻ ബിജെപി എംഎൽഎ കുൽദീപ് സെൻഗാർ ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് ഉന്നാവോ ബലാത്സംഗ കേസിലെ അതിജീവിതയുടെ അമ്മ. പ്രതി പുറത്തിറങ്ങുന്ന സാഹചര്യത്തിൽ തന്റെ കുടുംബത്തിൻറെ സുരക്ഷയിൽ വലിയ ആശങ്കയുണ്ടെന്നും പുറത്തിറങ്ങാൻ പോലും പേടിയാണെന്നും അതിജീവിതയുടെ അമ്മ. കുട്ടികളെ സ്കൂളിൽ വിടാൻ പോലും ഭയക്കുന്നു. കുൽദീപ് സെൻഗാറിന്റെ ജാമ്യം പിൻവലിക്കണം. ഇല്ലെങ്കിൽ കുടുംബത്തെ തന്നെ അവർ ഇല്ലാതെയാക്കുമെന്നാണ് ഭീഷണിപ്പെടുത്തിയത്. ജാമ്യം റദ്ദാക്കണമെന്ന് യുപി ദില്ലി സർക്കാരുകളുടെ അപേക്ഷിക്കുകയാണെന്നും അതിജീവിതയുടെ അമ്മ പറയുന്നു.




