ഇരട്ട സഹോദരങ്ങൾ പിതാവിൻ്റെ ജ്യേഷ്ഠനെ കഴുത്തറുത്ത് കൊലപ്പെടുത്തി; പ്രതികൾ ഒളിവിൽ

ഇടുക്കി നെടുംകണ്ടം ബോജൻ കമ്പനിയിൽ ഇരട്ട സഹോദരങ്ങൾ പിതാവിൻ്റെ ജ്യേഷ്ഠനെ കഴുത്തറുത്ത് കൊലപ്പെടുത്തി. മുരുകേശൻ (47)നെയാണ് കൊലപ്പെടുത്തിയത്. അനുജൻ അയ്യപ്പൻ്റെ മക്കളായ ഭൂവനേശ്വറും, വിഗ്നേശ്വരും ചേർന്നാണ് കൊല ചെയ്തത്. തമിഴ്നാട് സ്വദേശികളായ ഇവർ വർഷങ്ങളായി ഇവിടെ സ്ഥിരതാമസക്കാരാണ്. പണമിടപാട് സംബന്ധിച്ച തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു. കൊല നടത്തിയ ശേഷം ഇരുവരും ഒളിവിൽ പോയി. പ്രതികൾക്കായി പോലീസ്  തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. 

Related Articles

Back to top button