വീട്ടിൽ സൂക്ഷിച്ച നാടൻ തോക്ക് പരിശോധിക്കുന്നതിനിടെ അബദ്ധത്തിൽ യുവാവിന് വെടിയേറ്റു

കാസർകോട് ചിറ്റാരിക്കാലിൽ യുവാവിന് വെടിയേറ്റു. ഭീമനടി സ്വദേശി സുജിത്തിനാണ് വെടിയേറ്റത്. വീട്ടിൽ സൂക്ഷിച്ചിരുന്ന നാടൻ തോക്ക് പരിശോധിക്കുമ്പോൾ അബദ്ധത്തിൽ വെടിയേറ്റു എന്നാണ് സംശയം. നെഞ്ചിനും , കൈക്കും പരിക്കേറ്റ യുവാവ് ചികിത്സയിലാണ്. കർഷകനായ സുജിത്ത് വന്യജീവി ശല്യം പ്രതിരോധിക്കാനായി നാടൻ തോക്ക് കൈവശം വെച്ചു എന്നാണ് പ്രാഥമിക നിഗമനം. തോക്കിന് ലൈസൻസ് ഇല്ലെന്ന് പോലീസ്  അറിയിച്ചു. 

Related Articles

Back to top button