​കാരായി ചന്ദ്രശേഖരൻ തലശ്ശേരി നഗരസഭാ ചെയർപേഴ്സൺ; പയ്യന്നൂരിൽ സിപിഐഎം വിമതൻ വോട്ട് ചെയ്തില്ല

കാരായി ചന്ദ്രശേഖരൻ തലശ്ശേരി നഗരസഭ ചെയർപേഴ്സണായി തിരഞ്ഞെടുക്കപ്പെട്ടു. 53 അം​ഗ കൗൺസിലിൽ 32 പിന്തുണയോടെയാണ് കാരായി ചന്ദ്രശേഖരൻ തിരഞ്ഞെടുക്കപ്പെട്ടത്. ചിള്ളക്കര ഡിവിഷനിൽ നിന്നാണ് 440 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ കാരായി ചന്ദ്രശേഖരൻ തിരഞ്ഞെടുക്കപ്പെട്ടത്. ഫസൽ വധക്കേസിൽ എട്ടാം പ്രതിയാണ് കാരായി ചന്ദ്രശേഖരൻ‌. പയ്യന്നൂർ ന​ഗരസഭാ ചെയർപേഴ്സണായി സിപിഐഎമ്മിൻ്റെ യുവനേതവ് സരിൻ ശശി തിരഞ്ഞെടുക്കപ്പെട്ടു, 44 അം​ഗ കൗൺസിലിൽ 35 വോട്ട് നേടിയാണ് സരിൻ ശശി തിരഞ്ഞെടുക്കപ്പെട്ടത്. സിപിഐഎം മുൻ ബ്രാഞ്ച് സെക്രട്ടറിയും വിമതനുമായി സി വൈശാഖ് ചെയർപേഴ്സൺ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്തില്ല.

കൽപ്പറ്റ ന​ഗരസഭാ ചെയർപേഴ്സണായി സിപിഐഎമ്മിലെ പി വിശ്വനാഥൻ തെരഞ്ഞെടുക്കപ്പെട്ടു. എട​ഗുനി ഡിവിഷനിൽ നിന്നാണ് ചന്ദ്രശേഖരൻ തരഞ്ഞെടുക്കപ്പെട്ടത്. ആദിവാസി ക്ഷേമസമിതി ജില്ലാ പ്രസിഡൻ്റും സിപിഐഎം കൽപ്പറ്റ് ഏരിയാ കമ്മിറ്റി അം​ഗവുമായി പി വിശ്വനാഥൻ. പാലാ ന​ഗരസഭയിൽ ദിയ പുള്ളക്കക്കണ്ടം ചെയർപേഴ്സണായി തിരഞ്ഞെടുക്കപ്പെട്ടു. ദിയയ്ക്ക് 14 പേരുടെ പിന്തുണ ലഭിച്ചപ്പോൾ ഇടതുപക്ഷത്തിൻ്റെ ബെറ്റി ഷാജുവിനെ 12 പേ‍ർ പിന്തുണച്ചു. ഒറ്റപ്പാലം ന​ഗരസഭാ ചെയർപേഴ്സണായി എം ജയസുധ തിരഞ്ഞെടുക്കപ്പെട്ടു. പത്തനംതിട്ട ന​ഗരസഭയിൽ യുഡിഎഫിലെ സിന്ധു അനിലും വർക്കല ​ഗനരസഭയിൽ യുഡിഎഫ് വിമതൻ്റെ പിന്തുണയോടെ എൽഡിഎഫിൻ്റെ ​ഗിത ഹേമചന്ദ്രനും ചെയർപേഴ്സണായി തെരഞ്ഞെടുക്കപ്പെട്ടു.

Related Articles

Back to top button