മേയർ തെരഞ്ഞെടുപ്പിന് മുന്നേ മുഖ്യമന്ത്രിയെ ഫോണിൽ വിളിച്ച് വിവി രാജേഷ്… തിരുവനന്തപുരം മേയർക്ക് ആശംസ അറിയിച്ച് പിണറായി…
തിരുവനന്തപുരം : തിരുവനന്തപുരം കോർപ്പറേഷനിൽ ചരിത്രത്തിലാദ്യമായി ഭരണം പിടിച്ച ബിജെപിയുടെ, മേയർ സ്ഥാനാർത്ഥി വി.വി. രാജേഷിനെ മുഖ്യമന്ത്രി പിണറായി വിജയൻ ഫോണിൽ ആശംസകൾ അറിയിച്ചു. ഇന്ന് മേയർ തിരഞ്ഞെടുപ്പ് നടക്കുന്നതിന് മുന്നേ വി വി രാജേഷ് മുഖ്യമന്ത്രിയെ ഫോണിൽ വിളിക്കുകയായിരുന്നു. മുഖ്യമന്ത്രി ഫോണിലൂടെ വി വി രാജേഷിന് ആശംസ അറിയിച്ചു. കൊടുങ്ങാനൂർ വാർഡിൽ നിന്ന് വിജയിച്ച വി.വി. രാജേഷിനെ ദീർഘനാളത്തെ ചർച്ചകൾക്കൊടുവിലാണ് പാർട്ടി മേയർ സ്ഥാനത്തേക്ക് തീരുമാനിച്ചത്. മുൻ ഡിജിപി ആർ. ശ്രീലേഖയുടെ പേരും പരിഗണനയിലുണ്ടായിരുന്നെങ്കിലും രാഷ്ട്രീയ പരിചയം മുൻനിർത്തി രാജേഷിന് നറുക്കുവീഴുകയായിരുന്നു. ആശാ നാഥാണ് ബിജെപിയുടെ ഡെപ്യൂട്ടി മേയർ സ്ഥാനാർത്ഥി.




