പാവപ്പെട്ടവരെ നിന്ദിക്കുന്നത് ദൈവത്തെ നിന്ദിക്കുന്നതിന് തുല്യം… മാർപ്പാപ്പ
സ്നേഹത്തിന്റെയും പങ്കുവയ്ക്കലിന്റെയും പ്രതീക്ഷയുടെയും ആഘോഷമായ ക്രിസ്മസിനെ വരവേറ്റ് ലോകം.വത്തിക്കാനിൽ വിശ്വാസി സമൂഹത്തെ അഭിസംബോധന ചെയ്ത് ലിയോ മാർപ്പാപ്പ. ദരിദ്രരെ പരിഗണിക്കേണ്ടതിന്റെ ആവശ്യകതയാണ് ക്രിസ്മസ് നൽകുന്ന പാഠമെന്ന് വത്തിക്കാനിൽ തടിച്ചുകൂടിയ വിശ്വാസികളോട് മാർപ്പാപ്പ പറഞ്ഞു.
പാവപ്പെട്ടവരെ നിന്ദിക്കുന്നത് ദൈവത്തെ നിന്ദിക്കുന്നതിന് തുല്യമാണെന്നാണ് വത്തിക്കാനിൽ വിശ്വാസി സമൂഹത്തിനോട് ലിയോ മാർപ്പാപ്പ പറഞ്ഞത്. യേശുക്രിസ്തു എന്തുകൊണ്ടാണ് ഒരു കാലിത്തൊഴുത്തിൽ ജനിച്ചത് എന്ന് ഓർത്താൽ ദൈവം എല്ലായിടത്തും ഉണ്ടെന്ന് മനസിലാകുമെന്നും മാർപ്പാപ്പ കൂട്ടിച്ചേർത്തു. കുടിയേറ്റക്കാരെയും പാവപ്പെട്ടവരെയും ചേർത്തു നിർത്തണമെന്നും സെയിന്റ് പീറ്റേഴ്സ് ബെസലിക്കയ്ക്കു മുന്നിലെത്തിയ വിശ്വാസികളോടായി മാർപ്പാപ്പ പറഞ്ഞു.



