ആലപ്പുഴ; പിക്കപ്പ് വാൻ ഇടിച്ച് ഒരാൾ മരിച്ചു

പറവൂരിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ പിക്അപ്പ് വാൻ ഇടിച്ച് ഒരാൾ മരിച്ചു.
പറവൂർ തെക്കേപ്പറമ്പിൽ വേണു(55) ആണ് മരിച്ചത്. ദേശീയപാതയിൽ
പറവൂർ വാട്ടർ ഹൗസിന് വടക്കുഭാഗത്ത് വൈകിട്ട് 5.45 ഓടെയായിരുന്നു അപകടം.
അപ്രോച്ച് റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ അമ്പലപ്പുഴ ഭാഗത്ത് നിന്ന് ആലപ്പുഴ ഭാഗത്തേക്ക് പോകുകയായിരുന്ന പിക്കപ്പ് വാൻ ഇടിക്കുകയായിരുന്നു.
വയോധികനെ ഇടിച്ച ശേഷം റോഡരികിൽ നിർത്തിയിട്ടിരുന്ന എൽ. എൻ. ജി വാഹനത്തിലേക്കാണ് വാൻ ഇടിച്ച് കയറിയത്. ഇരുവാഹനങ്ങളുടെയും ഇടയിൽപെട്ട വേണു തൽക്ഷണം മരിച്ചു. തുടർന്ന് പൊലീസ് സ്ഥലത്തെത്തി മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി

Related Articles

Back to top button