പി.കെ. ശ്രീമതിയുടെ ബാഗും ഫോണും മോഷണം പോയി… കവര്‍ച്ച നടന്നത്

മുതിർന്ന സിപിഐഎം നേതാവ് പി.കെ. ശ്രീമതിയുടെ ബാഗും ഫോണും മോഷണം പോയി. മഹിളാ അസോസിയേഷൻ സമ്മേളനത്തിനായി ബിഹാറിലേക്ക് പോകും വഴിയായിരുന്നു മോഷണം.കൊല്‍ക്കത്തയില്‍ നിന്ന് ബിഹാറിലെ സമസ്തിപൂരിലേക്ക് പോകവേ ട്രെയിനില്‍ വച്ചാണ് കവർച്ച നടന്നത്. ബാഗ്, മൊബൈല്‍ഫോണ്‍, പണം, ഐഡൻ്റിറ്റി കാർഡുകള്‍ ഉള്‍പ്പെടെ എല്ലാം മോഷണം പോയി. സംഭവത്തില്‍ ദല്‍സിംഗ്സാരായി റെയില്‍വേ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.


