ആരവല്ലി മലനിരകളുടെ സംരക്ഷണം…വൻ പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുമെന്ന് കോൺഗ്രസ്…

ആരവല്ലി മലനിരകളുടെ പുതിയ നിർവചനം സുപ്രീം കോടതി അംഗീകരിച്ചതിന് പിന്നാലെ വലിയ പ്രതിഷേധമാണ് രാജസ്ഥാനിലും ഹരിയാനയിലും കാണാനായത്. പ്രതിഷേധത്തിന് പിന്നാലെ രാഷ്ട്രീയ പോരും ശക്തമായി. സമുദ്ര നിരപ്പിൽ നിന്ന് നൂറ് മീറ്റർ ഉയരമുള്ള മലനിരകളെ മാത്രമേ ആരവല്ലിയുടെ ഭാഗമായി അംഗീകരിക്കേണ്ടതുള്ളു എന്നാണ് സുപ്രീംകോടതി നിർദ്ദേശം.
ഖനന മാഫിയ ഇത് മുതലെടുക്കുന്നു എന്നാണ് കോൺഗ്രസിന്റെയും പരിസ്ഥിതി പ്രവർത്തകരുടെയും ആരോപണം. ആശങ്ക കടുത്തതോടെ ആയിരക്കണക്കിനാളുകളാണ് രാജസ്ഥാനിൽ പ്രതിഷേധവുമായി രംഗത്തെത്തിയത്. ആരവല്ലി മലകളുടെ സംരക്ഷണമല്ല കച്ചവടമാണ് കേന്ദ്രസർക്കാരിന്റെ ലക്ഷ്യം എന്ന് കോൺഗ്രസ് ആരോപിച്ചു. ആരവല്ലി മലനിരകൾക്കുള്ള മരണ വാറണ്ടാണ് പുതിയ നിർവചനം എന്ന് സച്ചിൻ പൈലറ്റ് പറഞ്ഞു.




