ആലപ്പുഴ;   കട കുത്തിതുറന്ന് മോഷണം, പോലീസ് അന്വേഷണം ആരംഭിച്ചു 

കഞ്ഞിപ്പാടത്ത് കട കുത്തിതുറന്ന് മോഷണം. പോലീസ് എത്തി  അന്വേഷണം ആരംഭിച്ചു.കഞ്ഞിപ്പാടം- വൈശ്യം ഭാഗം പാലത്തിനു താഴെ കഞ്ഞിപാടത്ത് കട നടത്തുന്ന മുകുന്ദൻ പുതുക്കോട്ട എന്ന വ്യക്തിയുടെ കടയിലാണ് മോഷണം നടന്നത്.ചൊവ്വാഴ്ച്ച രാവിലെ കട തുറക്കാനായി കടയുടമ വന്നപ്പോൾ പൂട്ടു പൊളിച്ച് നിലയിൽ കാണുകയായിരുന്നു. ഏകദേശം പതിനായിരം രൂപയുടെ സാധനം മോഷണം പോയതായി കടമ മുകുന്ദൻ പറഞ്ഞു.വിവരം അറിഞ്ഞ് അമ്പലപ്പുഴ പോലീസ് എത്തി പരിശോധന നടത്തി.


ശങ്കരനാരായണ മൂർത്തി ക്ഷേത്രം, ചെറുവള്ളി നാഗരാജ ക്ഷേത്രം, മാവേലിത്തറ ധർമ്മശാസ്താ ക്ഷേത്രം ,വൈറ്റ് മുട്ടൽ തെക്കേവി ദേവി ക്ഷേത്രം എന്നീ ക്ഷേത്രങ്ങളിലും കഞ്ഞിപ്പാടം എസ്.എൻ.ഡി.പി ഓഫീസിൽ വെളിയിൽ സ്ഥാപിച്ചിരുന്ന കാണിക്കയും രണ്ടു മാസത്തിനിടയ്ക്ക് മോഷണം പോയിരുന്നതായും, കഞ്ഞിപ്പാടം പ്രദേശത്ത് മോഷ്ടാക്കൾ വിഹരിക്കുകയാണെന്നും, പോലീസ് പെട്രോളിംഗ് ശക്തമാക്കണമെന്നും നാട്ടുകാർ പറയുന്നു.

Related Articles

Back to top button