തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് നേട്ടം ഉണ്ടായി;  LDF വിരുദ്ധ വികാരത്തിന്റെ ഗുണം കൂടുതൽ കിട്ടിയത് UDFന്;  എംടി രമേശ്

തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് നേട്ടം ഉണ്ടായെന്ന് ബിജെപി ജനറൽ സെക്രട്ടറി എംടി രമേശ്. 2020നേക്കാൾ നേട്ടം ഇത്തവണ ഉണ്ടാക്കി. പഞ്ചായത്തുകളുടെ എണ്ണം കൂട്ടിയെന്ന് അദേഹം പറഞ്ഞു. അതേസമയം എൽഡിഎഫ് വിരുദ്ധ വികാരത്തിന്റെ ഗുണം കൂടുതൽ കിട്ടിയത് യുഡിഎഫിനാണെന്നും ഈ വികാരത്തിനു ഇടയിലും ബിജെപിക്ക് നേട്ടം ഉണ്ടായി എന്ന് എംടി രമേശ് പറഞ്ഞു.  ബിജെപിയെ തോൽപ്പിക്കാൻ മൂവായിരത്തിലധികം വാർഡുകളിൽ യുഡിഎഫ്-എൽഡിഎഫ് ഒന്നിച്ചു നിന്നു. പന്തളം മുനിസിപ്പാലിറ്റിയിൽ ഉൾപ്പെടെ പരസ്പരം സഹായിച്ചത് കൊണ്ടാണ് ബിജെപിക്ക് നഷ്ടമായതെന്ന് എംടി രമേശ് പറഞ്ഞു. സ്ഥാനാർത്ഥിയെ നിർത്തിയിട്ടും പല സ്ഥലങ്ങളിലും വോട്ട് ഇരുമുന്നണികളും മറിച്ചു. ഇന്ത്യ സഖ്യത്തിന്റെ തുടക്കം കേരളത്തിൽ വന്നുവെന്ന് അദേഹം കൂട്ടിച്ചേർത്തു.

Related Articles

Back to top button