100 സീറ്റുകളിലധികം എന്ന ലക്ഷ്യം; കേരള യാത്രയുമായി വി ഡി സതീശന്‍

നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി കേരള യാത്രക്ക് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ നീളുന്ന യാത്ര ഫെബ്രുവരിയിലാണ് നടക്കുക. യുഡിഎഫിന്റെ പ്രകടന പത്രിക അവതരിപ്പിച്ചതിന് ശേഷമാണ് യാത്ര ആരംഭിക്കുക. നിയമസഭ തെരഞ്ഞെടുപ്പില്‍ 100 സീറ്റുകളിലധികം നേടുക എന്ന ലക്ഷ്യത്തെ മുന്‍നിര്‍ത്തിയാണ് യാത്ര സംഘടിപ്പിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിലെ തിളക്കമാര്‍ന്ന ജയത്തിന്റെ ആത്മവിശ്വാസത്തിലാണ് യുഡിഎഫ്. തിരഞ്ഞെടുപ്പ് വിജയത്തിനുശേഷം ചേര്‍ന്ന ആദ്യ യുഡിഎഫ് ഏകോപനസമിതിയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്തു. പുതിയ അസോസിയേറ്റഡ് അംഗങ്ങളടക്കം മുന്നണിയുടെ അടിത്തറ വിപുലപ്പെടുത്താന്‍ ശ്രമങ്ങളാണ് നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു.




