പാർട്ടിയുടെ തീരുമാനം പൂർണമായും അംഗീകരിക്കുക എന്നതാണ് എന്റെ നിലപാട്; അൻവറിന്റെ മുന്നണി പ്രവേശനത്തെ കുറിച്ച് ആര്യാടൻ ഷൗക്കത്ത്

പി വി അൻവറിന്റെ യുഡിഎഫ് പ്രവേശത്തിൽ പ്രതികരിച്ച് ആര്യാടൻ ഷൗക്കത്ത് എംഎൽഎ. യുഡിഎഫിലേക്ക് ആരെയെല്ലാം എടുക്കണമെന്ന് തീരുമാനിക്കുന്നത് കമ്മിറ്റിയാണ് പാർട്ടി തീരുമാനിക്കുന്നത് ജീവിതത്തിൽ ഇന്നുവരെ അംഗീകരിക്കുക മാത്രമേ ചെയ്തിട്ടുള്ളു. പൂർണമായും അംഗീകരിക്കുക എന്നതാണ് തന്റെ നിലപാടെന്നും ആര്യാടൻ ഷൗക്കത്ത് വ്യക്തമാക്കി. വ്യക്തിപരമായ അഭിപ്രായമല്ല പാർട്ടി എല്ലാ വശങ്ങളും ചർച്ച ചെയ്ത ശേഷം എടുത്ത തീരുമാനമാണ് പി വി അൻവർ വിഷയം. എന്നാൽ അൻവർ വന്നത് നേട്ടമാകുമോ എന്ന ചോദ്യത്തോട് അൻവർ ഇല്ലാതെയാണല്ലോ കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകൾ നടന്നത് എന്നായിരുന്നു ആര്യാടൻ ഷൗക്കത്തിന്റെ മറുപടി. ആരൊക്കെ വരുന്നു പോകുന്നു എന്നതിനേക്കാൾ ഉപരി നിലമ്പൂരിൽ യുഡിഎഫ് ചരിത്രത്തിൽ ഇല്ലാത്ത വിധത്തിലുള്ള വിജയം നേടിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.




