ഉത്തര്‍പ്രദേശിലെ സ്‌കൂളുകള്‍ക്ക് ഇത്തവണ ക്രിസ്മസ്അവധിയില്ല, പകരം വാജ്‌പേയ്‌യുടെ ജന്മശതാബ്ദി ആഘോഷം

ഉത്തര്‍പ്രദേശിലെ സ്‌കൂളുകള്‍ക്ക് ഇത്തവണ ക്രിസ്മസ് അവധിയില്ല. പകരം മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയ്‌യുടെ ജന്മജതാബ്ദി ആഘോഷിക്കാനാണ് തീരുമാനം. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. വാജ്‌പേയ്‌യുടെ ജന്മശതാബ്ദിയോടനുബന്ധിച്ച് വന്‍ പരിപാടികളാണ് സ്‌കൂളുകളില്‍ പ്ലാന്‍ ചെയ്യുന്നത്. ഈ ദിവസം വിദ്യാര്‍ത്ഥികളുടെ ഹാജര്‍ നിര്‍ബന്ധമാക്കണമെന്നും നിര്‍ദേശമുണ്ട്. മുന്‍ വര്‍ഷങ്ങളില്‍ ഉത്തര്‍പ്രദേശില്‍ സ്‌കൂളുകളില്‍ ക്രിസ്മസിന് അവധി നല്‍കിയിരുന്നു. 

രാജ്യത്ത് വിവിധ സംസ്ഥാനങ്ങളില്‍ ക്രിസ്മസ് പ്രമാണിച്ച് സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തില്‍ ക്രിസ്മസ് പ്രമാണിച്ച് നേരത്തേ തന്നെ അവധി പ്രഖ്യാപിച്ചിരുന്നു. മുന്‍ കാലങ്ങളില്‍ പത്ത് ദിവസമായിരുന്നു ക്രിസ്മസ് അവധിയെങ്കില്‍ ഇത്തവണ പന്ത്രണ്ട് ദിവസമുണ്ട്. ഡിസംബര്‍ 24 ന് അടയ്ക്കുന്ന സ്‌കൂള്‍ ജനുവരി അഞ്ചിനാണ് തുറക്കുന്നത്.

Related Articles

Back to top button