​ഭരണം യുഡിഎഫിന് തന്നെയെന്ന് പ്രതീക്ഷ; മുഖ്യമന്ത്രി സ്ഥാനം ലക്ഷ്യമിട്ട് കോണ്‍ഗ്രസിലെ പ്രമുഖർ

തദ്ദേശ തിരഞ്ഞെടുപ്പിലെ മികച്ച വിജയത്തിന് പിന്നാലെ നിയമസഭ തിരഞ്ഞെടുപ്പിലും മികച്ച വിജയം മുന്നണിക്കുണ്ടാകുമെന്ന പ്രതീക്ഷയില്‍ യുഡിഎഫ് നേതൃത്വം. ഇതോടെ മുഖ്യമന്ത്രി പദവി ലക്ഷ്യമിട്ടുള്ള നീക്കങ്ങളും കോണ്‍ഗ്രസില്‍ സജീവമായി. സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരാണ് മുഖ്യമന്ത്രി പദവി ലക്ഷ്യമിട്ട് ജനങ്ങളിലേക്ക് കൂടതല്‍ ഇറങ്ങി പ്രവര്‍ത്തിക്കാനുള്ള നീക്കങ്ങള്‍ നടത്തുന്നത്.

വി ഡി സതീശനും, രമേശ് ചെന്നിത്തലയും സംസ്ഥാന രാഷ്ട്രീയത്തില്‍ ഇതിനോടകം തന്നെ സജീവമാണെങ്കിലും കെ സി വേണുഗോപാല്‍ കൂടെ സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകാനുള്ള ശ്രമങ്ങള്‍ ആരംഭിച്ച് കഴിഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പില്‍ ഉണ്ടായ മികച്ച മുന്നേറ്റം കോണ്‍ഗ്രസ് നേതാക്കളുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നുണ്ട്. 

Related Articles

Back to top button