ക്രിസ്മസ്, പുതുവത്സര വിപണിയോട് അനുബന്ധിച്ച് വെളിച്ചെണ്ണയുടെ വില കുറയ്ക്കാൻ സപ്ലൈകോ

ക്രിസ്മസ്- പുതുവത്സര വിപണിയോട് അനുബന്ധിച്ച് വെളിച്ചെണ്ണയുടെ വില കുറയ്ക്കാൻ നീക്കവുമായി സപ്ലൈകോ. ഒരു കിലോ ശബരി വെളിച്ചെണ്ണ 329 രൂപയ്ക്ക് നൽകും. സപ്ലൈകോ വഴി 319 രൂപയ്ക്ക് നൽകുന്ന സബ്സിഡി വെളിച്ചെണ്ണ 309 രൂപയ്ക്ക് നൽകും.മറ്റ് സപ്ലൈകോ ഉൽപന്നങ്ങൾക്കും വില കുറയ്ക്കാൻ ആലോചനയുണ്ട്.
ക്രിസ്മസ് പുതുവത്സര വിപണി ഇന്നുമുതൽ ജനുവരി 1വരെ എല്ലാ ജില്ലകളിലും നടക്കും. ഒരു കിലോ ആട്ട 17 രൂപ നിരക്കിൽ വെള്ള -നില കാർഡ് ഉടമകൾക്ക് നൽകും. രണ്ട് കിലോ വരെ സപ്ലൈകോയിൽ നിന്ന് വാങ്ങാം. നേരത്തെ മഞ്ഞ – പിങ്ക് കാർഡ് ഉടമകൾക്ക് മാത്രമായിരുന്നു 17 രൂപ നിരക്കിൽ ആട്ട നൽകിയിരുന്നത്.




