പെരിന്തൽമണ്ണയിൽ മുസ്ലിം ലീഗ് ഓഫീസിനു നേരെ കല്ലേറ്…പിന്നിൽ….
പെരിന്തൽമണ്ണയിൽ മുസ്ലിം ലീഗിന്റെ ഓഫീസിനു നേരെ കല്ലേറ്. സിപിഐഎം പ്രവർത്തകരാണ് അക്രമത്തിനു പിന്നിലെന്ന് മുസ്ലിം ലീഗ് ആരോപിച്ചു. നജീബ് കാന്തപുരം എംഎൽഎയുടെ നേതൃത്വത്തിൽ ലീഗ് പ്രവർത്തകർ പെരിന്തൽമണ്ണയിൽ റോഡ് ഉപരോധിച്ച് പ്രതിഷേധിക്കുകയാണ്. സിപിഐഎം ഓഫീസിന് നേരെ നേരത്തെ കല്ലേറ് ഉണ്ടായിരുന്നു.അതിൽ പ്രതിഷേധിച്ച് പ്രകടനം നടത്തിയവരാണ് മുസ്ലിം ലീഗ് ഓഫീസിന് കല്ലെറിഞ്ഞതെന്നാണ് ആരോപണം.



