24 ശബരിമല തീര്‍ത്ഥാടകര്‍ വനത്തിനുള്ളില്‍ വഴിതെറ്റി കുടുങ്ങി…
പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടകര്‍ വനത്തിനുള്ളില്‍ വഴിതെറ്റി കുടുങ്ങി. 24 തീര്‍ത്ഥാടകരാണ് പത്തനംതിട്ട കല്ലേലി വനത്തിനുള്ളില്‍ കുടുങ്ങിയത്. അച്ചന്‍കോവിലില്‍ നിന്നും കല്ലേലി കോന്നി വഴിയാണ് തീര്‍ത്ഥാടകര്‍ സഞ്ചരിച്ചത്. നിലവില്‍ വനത്തിനുള്ളിലെ പാറപ്പുറത്ത് കയറി തീര്‍ത്ഥാടകര്‍ സുരക്ഷിതമായി ഇരിക്കുകയാണ്.പൊലീസും വനംവകുപ്പും തീര്‍ത്ഥാടകരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. ശബരിമല കണ്‍ട്രോള്‍ റൂമിലേക്കാണ് തീര്‍ത്ഥാടകര്‍ സഹായത്തിനായി വിളിച്ചത്. കണ്‍ട്രോള്‍ റൂമില്‍ നിന്നും കോന്നി ഡിഎഫ്ഒയെ വിവരമറിയിച്ചു. മണ്ണാറപ്പാറയ്ക്ക് സമീപം തീര്‍ത്ഥാടകര്‍ ഉണ്ടെന്നാണ് സൂചന.



