തൊഴിലുറപ്പ് പദ്ധതിയെ കേന്ദ്രസർക്കാർ ബുൾഡോസ് ചെയ്തിരിക്കുന്നു, വിബി ജി റാം ജി ബില്ലിനെതിരെ; സോണിയഗാന്ധി

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിക്ക് പകരമുള്ള വിബി ജി റാം ജി ബില്ലിനെതിരെ കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി. തൊഴിലുറപ്പ് പദ്ധതിയെ കേന്ദ്രസർക്കാർ ബുൾഡോസ് ചെയ്തിരിക്കുകയാണ്. പ്രതിപക്ഷത്തിനെ വിശ്വാസത്തിൽ എടുക്കാതെ പുതിയ ബിൽ പാസാക്കി.കഴിഞ്ഞ 11 വർഷമായി തൊഴിലുറപ്പ് പദ്ധതിയെ ദുർബലപ്പെടുത്താൻ മോദി സർക്കാർ ശ്രമിച്ചുവെന്നും സോണിയഗാന്ധി വിമർശിച്ചു.
തൊഴിലില്ലാത്തവരുടെയും ദരിദ്രരുടെയും, പിന്നാക്കം നിന്നവരുടെയും താല്പര്യങ്ങൾ കേന്ദ്രസർക്കാർ അവഗണിച്ചു. ഇനി ഡൽഹിയിൽ ഇരിക്കുന്ന സർക്കാർ ആർക്ക് തൊഴിൽ,എത്ര, എവിടെ, ഏതുതരം തൊഴിൽ എന്നിവ ലഭിക്കുമെന്ന് തീരുമാനിക്കും. കേന്ദ്രസർക്കാർ നടപടിക്കെതിരെ പോരാടാൻ പ്രതിജ്ഞാബദ്ധർ ആണെന്നും സോണിയഗാന്ധി വ്യക്തമാക്കി . ബിൽ പാസാക്കാൻ അനുവദിക്കില്ലെന്ന് പ്രതിപക്ഷം സഭയിൽ നിലപാടെടുത്തപ്പോൾ പ്രതിപക്ഷ നിലപാടുകളെ നിശിതമായി വിമർശിച്ചുകൊണ്ട് ശബ്ദ വോട്ടോകൂടിയാണ് വിബി ജി റാം ജി ബിൽ പാസാക്കിയത്




