കൊല്ലത്ത് റബർ ടാപ്പിങ് ചെയ്യുന്നതിനിടെ തോട്ടത്തിൽ കണ്ടത് മനുഷ്യന്റെ തലയോട്ടി….

കൊല്ലത്ത് റബർ തോട്ടത്തിൽ നിന്നും തലയോട്ടിയും അസ്ഥികളും കണ്ടെത്തി. അമ്പലത്തുംഭാഗത്ത് വെള്ളിയാഴ്ചയാണ് സംഭവം. വീട്ടമ്മയായ സതി തോട്ടത്തിൽ റബർ ടാപ്പിങ് ചെയ്യുന്നതിനിടെയാണ് തലയോട്ടി കണ്ടെത്തിയത്. തുടർന്ന് നാട്ടുകാരെ വിവരം അറിക്കുകയായിരുന്നു. തുടർന്ന് പ്രദേശത്ത് പൊലീസ് ന ടത്തിയ തിരച്ചിലിൽ അസ്ഥികളും കണ്ടെത്തി. തോട്ടത്തിലെ കാടുപിടിച്ച സ്ഥലത്ത് നിന്നാണ് അസ്ഥികൾ കണ്ടെത്തിയത്.
കനാലിനുചേർന്ന മരത്തിൽ തൂങ്ങിമരിച്ചയാളുടേതെന്ന് തോന്നുന്ന വസ്ത്രങ്ങളും കണ്ടെത്തിയിട്ടുണ്ട്. തലയോട്ടിയും അസ്ഥികളും മൂന്നുമാസം മുമ്പ് കാണാതായ സതിയുടെ ഭർത്താവിൻറെതാണെന്നാണ് സംശയം. പോരുവഴി അമ്പലത്തുംഭാഗത്ത് രാജ്ഭവനിൽ രാജേന്ദ്ര (65) നെയൈണ് മൂന്നുമാസം മുമ്പ് കാണാതായത്.
വസ്തങ്ങൾ രാജേന്ദ്രൻറെതാണെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞിട്ടുണ്ട്. വീട്ടിൽ നിന്നും പിണങ്ങിപ്പോയ രാജേന്ദ്രൻ ദൂരെ എവിടെയോ പോയെന്ന വിശ്വാസത്തിലായിരുന്നു വീട്ടുകാർ. പൊലീസിൽ പരാതി നൽകുകയും ലൂക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയു ചെയ്തിരുന്നു. ശാസ്ത്രീയ പരിശോധനകളിലൂടെ മാത്രമേ കണ്ടെത്തിയ ശരീരാവശിഷ്ടങ്ങൾ രാജേന്ദ്രൻറേതാണെന്ന് സ്ഥിരീകരിക്കാനാവൂ. ശൂരനാട് പൊലീസ് മേൽനടപടി സ്വീകരിച്ചു.
രണ്ടു ദിവസം മുൻപ് കൊല്ലം തിരുമുല്ലവാരത്ത് ജനവാസമില്ലാത്ത പുരയിടത്തിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തിയിരുന്നു. മനയിൽകുളങ്ങര ഭാഗത്തുള്ള ഒരു വീടിന്റെ പിൻവശത്താണ് മാസങ്ങൾ പഴക്കമുള്ള അവശിഷ്ടങ്ങൾ കണ്ടെത്തിയത്. തെങ്ങുകയറാനായി എത്തിയ തൊഴിലാളിയാണ് ആദ്യം ഇത് കണ്ടത്. വിവരമറിഞ്ഞ് കൊല്ലം വെസ്റ്റ് പോലീസ് സ്ഥലത്തെത്തി പ്രാഥമിക നടപടികൾ സ്വീകരിച്ചു. മധ്യവയസ്കനായ ഒരു പുരുഷന്റേതാണ് അസ്ഥികൂടമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി ശാസ്ത്രീയ പരിശോധനകൾ നടത്തി. അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ്, മരിച്ചയാളെ തിരിച്ചറിയുന്നതിനും മരണകാരണം കണ്ടെത്തുന്നതിനുമായി വിശദമായ അന്വേഷണം തുടങ്ങിയിട്ടുണ്ട്.
