റെയിൽവെ സ്റ്റേഷനിൽ കിടന്നത് ഉടമയില്ലാത്ത പുൽപ്പായക്കെട്ട്; സംശയം തോന്നി പരിശോധിച്ചപ്പോൾ കണ്ടെത്തിയത്…

കൊച്ചിയിൽ വൻ കഞ്ചാവ് വേട്ട. ആലുവ റെയിൽവെ സ്റ്റേഷനിൽ നിന്നാണ് 17 കിലോ കഞ്ചാവ് കണ്ടെത്തിയത്. പ്ലാറ്റ്ഫോമിൽ കിടന്നിരുന്ന പുൽപ്പായ കെട്ടിൽ നിന്നാണ് കഞ്ചാവ് കണ്ടെടുത്തത്. പായ കെട്ടിൽ രഹസ്യ അറകൾ ഉണ്ടാക്കി സൂക്ഷിച്ച നിലയിലാണ് കഞ്ചാവ് ഉണ്ടായിരുന്നത്. വിൽപനയ്ക്കായി എത്തിച്ചതാണ് കഞ്ചാവെന്ന് പൊലീസ് പറഞ്ഞു. ഉടമയില്ലാതെ റെയിൽവെ പ്ലാറ്റ്ഫോമിൽ പുൽപ്പായ കെട്ട് കണ്ടതോടെ സംശയം തോന്നിയതിനെ തുടർന്നാണ് പരിശോധന നടത്തിയത്.
പ്രതികളെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങൾക്കായി ആലുവ, പെരുമ്പാവൂർ എന്നിവിടങ്ങളിൽ വിൽപ്പന നടത്തുന്നതിനാണ് കഞ്ചാവ് എത്തിച്ചതെന്നാണ് എക്സൈസിൻറെ നിഗമനമെന്ന് ആലുവ റേഞ്ച് എക്സൈസ് ഇൻസ്പക്റ്റർ ജോമോൻ പറഞ്ഞു. എക്സൈസും റെയിൽവെ പൊലീസും സംയുക്തമായാണ് പരിശോധന നടത്തിയത്.




