കണ്ണില്ലാത്ത ക്രൂരത;  കാട്ടാനയെ ജീവനോടെ തീ കൊളുത്തിക്കൊന്ന മൂന്ന് പേർ അറസ്റ്റിൽ

കാട്ടാനയെ ജീവനോടെ തീ കൊളുത്തിക്കൊന്ന മൂന്ന് പേർ അറസ്റ്റിൽ. ശ്രീലങ്കയിലാണ് സംഭവം. 42നും 50നും ഇടയിൽ പ്രായമുള്ള മൂന്ന് പേരെയാണ് പൊലീസ് അനുരാധാപുരയിൽ അറസ്റ്റ് ചെയ്തത്. കൊളംബോയിൽ നിന്ന് 200 കിലോമീറ്റർ അകലെയാണ് ഈ കണ്ണില്ലാത്ത  ക്രൂരത അരങ്ങേറിയ സ്ഥലം. അറസ്റ്റിലായ യുവാക്കളെ ഡിസംബർ 24 വരെ റിമാൻഡ് ചെയ്തു. പരിക്കേറ്റ നിലയിൽ കണ്ടെത്തിയ കാട്ടാനയെ രക്ഷിക്കാനുള്ള വെറ്റിനറി വിദഗ്ധന്റെ ശ്രമങ്ങൾ പരാതിപ്പെട്ടിരുന്നു. ശ്രീലങ്കയിൽ നിയമ പ്രകാരം സംരക്ഷിത ജീവിയാണ് കാട്ടാന. ശ്രീലങ്കയിൽ ആനകളെ കൊല്ലുന്നത് വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റമാണ്. 1976ന് ശേഷം എന്നാൽ വധശിക്ഷ നടപ്പിലാക്കാത്തതിനാൽ ജീവപര്യന്തം ശിക്ഷ ലഭിക്കാനാണ് സാധ്യത. കഴിഞ്ഞ 5 വർഷത്തിനുള്ളിൽ 400 കാട്ടാന ആക്രമണങ്ങളാണ് ശ്രീലങ്കയിലുണ്ടാവുന്നത്. 7000ആനകളാണ് ശ്രീലങ്കയിലുള്ളതെന്നാണ് കണക്കുകൾ പറയുന്നത്. ആനയുടെ വാലിൽ യുവാക്കൾ തീ കൊളുത്തുന്നതും, അതിന് മുൻപ് വെടിവച്ച് പരിക്കേൽപ്പിക്കുന്നതുമായ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ശ്രീലങ്കൻ നിയമപ്രകാരം ആനകളെ പവിത്രമായ മൃഗമായും ദേശീയ നിധിയായുമാണ് കണക്കാക്കുന്നത്.

ഇങ്ങനെ ലഭ്യമാകുന്ന കണക്കുകളുടെ അടിസ്ഥാനത്തിൽ 2025ൽ മാത്രം ശ്രീലങ്കയിൽ 397 ആനകൾ കൊല്ലപ്പെട്ടു. 2024-ൽ ഇത് 386 ആയിരുന്നു. 2024-ൽ ഏകദേശം 154 ആളുകൾ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. 2023-ൽ ഇത് 176 ആയിരുന്നു. ശ്രീലങ്കയുടെ വനവിസ്തൃതി വലിയ രീതിയിൽ കുറഞ്ഞത് ഇവിടെ മനു.ഷ്യ മൃഗ സംഘർഷം രൂക്ഷമാക്കിയതിൽ സുപ്രധാന പങ്കുവഹിക്കുന്നുണ്ട്. വനത്തിനുള്ളിൽ ആവശ്യത്തിന് ഭക്ഷണവും വെള്ളവും ലഭിക്കാത്തതിനാൽ കാട്ടാനകൾ കൃഷിയിടങ്ങളിലേക്ക് ഇറങ്ങുന്നതിനും കാരണമാകുന്നുണ്ട്.

Related Articles

Back to top button