ഹാര്‍ദിക് പാണ്ഡ്യയുടെ സിക്‌സ് വീണത് ക്യാമറാമാന്റെ ദേഹത്ത്… പിന്നീട് സംഭവിച്ചത്…

ഇന്ത്യ – ദക്ഷിണാഫ്രിക്ക അഞ്ചാം ടി20 മത്സരത്തിനിടെ അംപയര്‍ രോഹന്‍ പണ്ഡിറ്റിന് പരിക്കേറ്റിരുന്നു. ഇന്ത്യന്‍ ഓപ്പണര്‍ സഞ്ജു സാംസണിന്റെ ഷോട്ടിലാണ് അംപയര്‍ക്ക് പരിക്കേല്‍ക്കുന്നത്. സഞ്ജുവിന്റെ കരുത്തുറ്റ ഷോട്ട് അംപയറുടെ വലത് മുട്ടുകാലില്‍ തട്ടുകയായിരുന്നു. മത്സരത്തില്‍ സഞ്ജു 22 പന്തില്‍ 37 റണ്‍സുമായി പുറത്തായിരുന്നു. ഇതിനിടെയുള്ള ഒരു ഷോട്ടാണ് അംപയറുടെ കാലില്‍ പതിക്കുന്നത്.അംപയര്‍ക്ക് മാത്രമല്ല, ക്യമറാമാനും കിട്ടി ഒരു അടി. ഇത്തവണ ഹാര്‍ദിക് പാണ്ഡ്യയുടെ ഷോട്ടാണ് ക്യാമറാമാന്റെ ദേഹത്ത് പതിഞ്ഞത്.

അതും നേരിട്ട ആദ്യ പന്ത് തന്നെ ഹാര്‍ദിക് ലോംഗ് ഓണിലൂടെ സിക്‌സര്‍ പായിക്കുകയായിരുന്നു. ബൗണ്ടറി ലൈനിന് പുറത്ത് ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്ന ക്യാമറാമാന്റെ കയ്യിലാണ് പന്ത് കൊണ്ടത്. എന്നാല്‍ വലിയ പരിക്കുകളില്ലാതെ അദ്ദേഹം രക്ഷപ്പെട്ടു. ഫിസിയോ അദ്ദേഹത്തെ പരിശോധിക്കുന്നുണ്ടായിരുന്നു. പിന്നീട് ആദ്യ ഇന്നിംഗ്‌സിന് ശേഷം ഹാര്‍ദിക് പാണ്ഡ്യ, ക്യാമറാമാനെ നേരിട്ട് കാണുകയും ചെയ്തു.

Related Articles

Back to top button