കുടുംബകലഹത്തെ തുടർന്ന് മൂന്നുപേരെ വെട്ടിപ്പരിക്കേൽപ്പിച്ചു.. കാട്ടിൽകയറി ഒളിച്ച പ്രതിയെ പുറത്ത് ചാടിച്ചത് കടന്നൽ..

കുടുംബകലഹത്തെ തുടർന്ന് വീട്ടിലെ മൂന്നുപേരെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം കാട്ടിൽകയറി ഒളിച്ച യുവാവ് കടന്നല്ലിന്റെ കുത്തേറ്റ് പുറത്തുചാടി. ഇലവുംതിട്ട ചന്ദനക്കുന്ന് കുന്നമ്പള്ളിയിൽ മനോജ്(46) ആണ് ഭാര്യ, മകൻ ഭാര്യമാതാവ് എന്നിവരെ വെട്ടിക്കൊല്ലാൻ ശ്രമിച്ചത്. ബുധനാഴ്ച രാത്രി 11.30 നായിരുന്നു സംഭവം.

കൊലപാതക ശ്രമത്തിന് ശേഷം ഇയാൾ സമീപത്തെ നാമക്കുഴി മലയിൽ ഒളിക്കുകയായിരുന്നു. കാട്ടിൽ ഒളിച്ചിരുന്ന ഇയാൾക്ക് കടന്നൽ കുത്തേറ്റതോടെ വ്യാഴാഴ്ച വൈകീട്ട് സഹായത്തിനായി മലയിറങ്ങുകയായിരുന്നു. സാരമായി പരിക്കേറ്റ മനോജിനെ പൊലീസ് കോട്ടയം മെഡിക്കൽ കോളെജ് ആശുപത്രിയിൽ എത്തിച്ചു. വെട്ടേറ്റ ഭാര്യയും മകനും കോട്ടയം മെഡിക്കൽ കോളെജ് ആശുപത്രിയിൽ ചികിത്സയിലാണ്.

Related Articles

Back to top button