‘പാട്ട് നിരോധിച്ചാൽ നിരോധിച്ചവന്റെ വീടിന്റെ മുന്നിൽപ്പോയി കോൺഗ്രസ് നേതാക്കൾ പാടും’..

‘പോറ്റിയെ കേറ്റിയെ’ പാരഡി വിവാദത്തിൽ പ്രതികരണവുമായി മുതിർന്ന കോൺഗ്രസ് നേതാവ് കെ മുരളീധരൻ. പാട്ടു നിരോധിച്ചാൽ നിരോധിച്ചവന്റെ വീടിന്റെ മുന്നിൽ കോൺഗ്രസ് നേതാക്കൾ നേതാക്കൾ പോയി പാടും. സ്വർണം കക്കുന്നതാണ് തെറ്റ്. കട്ടവരെ കുറിച്ച് പാട്ട് പാടുന്നത് തെറ്റ് അല്ലയ ഇതുമായി ബന്ധപ്പെട്ട് ജി സുധാകരന്റെ പോസ്റ്റ് ഉണ്ടെന്നും അത് തന്നെയാണ് പറയാൻ ഉള്ളതെന്നും കക്കുമ്പോൾ ആലോചിക്കണമെന്നും കെ മുരളീധരൻ. അയ്യപ്പനോട് സ്നേഹം ഉണ്ടെങ്കിൽ ജയിലിൽ കിടക്കുന്ന നേതാക്കളെ പുറത്തിറക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസം പാട്ടെഴുതിയ കുഞ്ഞബ്ദുള്ള ഏഷ്യാനെറ്റ് ന്യൂസ് അവറിൽ പ്രതികരിച്ചിരുന്നു. തെരഞ്ഞെടുപ്പ് പാട്ടായിട്ടല്ല ഇതെഴുതിയതെന്നും പിന്നീട് മുന്നണികൾ പാട്ട് ഏറ്റെടുത്തതാണെന്നും അദ്ദേഹം പറഞ്ഞു. 46 വർഷമായി കുഞ്ഞബ്ദുള്ള ഖത്തറിലാണ് താമസിക്കുന്നത്. പാട്ടുകൾ നേരത്തെ മുതലേ എഴുതാറുണ്ട്. 35 വർഷമായി പാട്ട് എഴുതാറുണ്ട്. ഒരു പുസ്തകവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. മാപ്പിളപ്പാട്ടുകളും പാരഡികളും എല്ലാം എഴുതാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രസാദ് കുഴിക്കാല എന്നയാളാണ് പാരഡിപ്പാട്ടിനെതിരെ പൊലീസിൽ പരാതി നൽകിയത്.

Related Articles

Back to top button