നാളെ സൈറൺ മുഴങ്ങും; പരിഭ്രാന്തി വേണ്ട, കാരണം ഇതാണ്…

എറണാകുളം സൗത്ത് റെയിൽവെ സ്റ്റേഷന് സമീപം നാളെ സൈറൺ മുഴങ്ങും. മോക് ഡ്രില്ലിന്റെ ഭാഗമായാവും സൈറൺ മുഴങ്ങുക. ബിപിസിഎൽ കൊച്ചി റിഫൈനറിയുടെ പെട്രോളിയം പൈപ്പ് ലൈൻ കടന്നുപോകുന്ന എറണാകുളം സൗത്ത് റെയിൽ സ്റ്റേഷന് സമീപമാണ് നാളെ മോക്ഡ്രിൽ നടത്തുന്നത്.

റിഫൈനറിയുടെ പൈപ്പ്‌ലൈൻ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി അപായ സൂചന നൽകുന്ന സൈറൺ മുഴങ്ങുമെന്നും ഫയർ ട്രക്കുകളുടെയും ആംബുലൻസിന്റെയും സാന്നിധ്യം ഉണ്ടായിരിക്കുമെന്നും ജനങ്ങൾ പരിഭ്രാന്തരാകരുതെന്നും ഭാരത് പെട്രോളിയം വാർത്താക്കുറിപ്പിൽ അറിയിച്ചു.

Related Articles

Back to top button