തെങ്ങുകയറാനായി എത്തിയ തൊഴിലാളി.. വീടിന്റെ പിൻവശത്തെ ആളൊഴിഞ്ഞ പറമ്പിൽ നിന്ന് കണ്ടെത്തിയത്…

തിരുമുല്ലവാരത്ത് ജനവാസമില്ലാത്ത പുരയിടത്തിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തിയ നിലയിൽ. മനയിൽകുളങ്ങര ഭാഗത്തുള്ള ഒരു വീടിന്റെ പിൻവശത്താണ് മാസങ്ങൾ പഴക്കമുള്ള അവശിഷ്ടങ്ങൾ കണ്ടെത്തിയത്. തെങ്ങുകയറാനായി എത്തിയ തൊഴിലാളിയാണ് ആദ്യം ഇത് കണ്ടത്.

വിവരമറിഞ്ഞ് കൊല്ലം വെസ്റ്റ് പോലീസ് സ്ഥലത്തെത്തി പ്രാഥമിക നടപടികൾ സ്വീകരിച്ചു. മധ്യവയസ്കനായ ഒരു പുരുഷന്റേതാണ് അസ്ഥികൂടമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി ശാസ്ത്രീയ പരിശോധനകൾ നടത്തി. അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ്, മരിച്ചയാളെ തിരിച്ചറിയുന്നതിനും മരണകാരണം കണ്ടെത്തുന്നതിനുമായി വിശദമായ അന്വേഷണം തുടങ്ങിയിട്ടുണ്ട്.

Related Articles

Back to top button