നടിയും മോഡലും അവതാരകയുമായ യുവതിയെ നടുറോഡിൽ മർദ്ദിച്ച് ഭർത്താവ്…ദൃശ്യം പുറത്ത്

സീരിയൽ നടിയും മോഡലും സ്റ്റേജ് പ്രോഗ്രാമുകളുടെ അവതാരകയുമായ യുവതിയെ നടുറോഡിൽ ആക്രമിച്ച് ഭർത്താവ്. വിവാഹമോചനം ആവശ്യപ്പെട്ടാണ് സുരേഷ് നായിഡു എന്നയാൾ ഭാര്യ ജോഷിതയെയും മാതാപിതാക്കളെയും നടുറോഡിലിട്ട് തല്ലിയത്. സംഭവത്തിൽ സുരേഷിനെതിരെ പൊലീസ് കേസെടുത്തു.

അഖില ഭാരത സേവാ സമിതി പ്രസിഡന്റ് സുരേഷ് നായിഡു യുവതിയെയും പ്രായമായ രണ്ടുപേരെയും ബെംഗളൂരുവിൽ നടുറോഡിലിട്ട് മർദ്ദിക്കുന്ന ഈ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് പൊലീസ് കേസെടുത്തത്. ഇന്നലെ ചന്നസാന്ദ്രയിലെത്തിയാണ് സുരേഷ് ഭാര്യ ജോഷിതയെയും അവരുടെ മാതാപിതാക്കളെയും മർദ്ദിച്ചത്.

കഴി‌ഞ്ഞ 10 മാസമായി സുരേഷിൽ നിന്ന് അകന്ന് കഴിയുകയാണ് നടിയും അവതാരകയുമായ ജോഷിത.രണ്ട് വർഷം മുമ്പായിരുന്നു ഇരുവരുടെയും വിവാഹം. വിവാഹത്തിന് ആദ്യം സമ്മതം മൂളിയെങ്കിലും സുരേഷിന്റെ സ്വഭാവം അറിഞ്ഞതോടെ വീട്ടുകാർ പിന്മാറിയിരുന്നു. ഈ സമയം ജോഷിതയെ തട്ടിക്കൊണ്ടുപോകുകയും ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി വിവാഹത്തിന് സമ്മതിപ്പിക്കുകയുമായിരുന്നു സുരേഷെന്ന് മാതാപിതാക്കൾ ആരോപിച്ചു.

Related Articles

Back to top button