ആര്‍ജെഡി സ്ഥാനാർഥികളുടെ  കാലുവാരി; തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടത് മുന്നണിയിൽ നിന്ന് കാര്യമായസഹായം ആര്‍ജെഡിക്ക് കിട്ടിയില്ല , എംവി ശ്രേയാംസ്‍കുമാര്‍

തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടത് മുന്നണിയിൽ നിന്ന് കാര്യമായസഹായം ആര്‍ജെഡിക്ക് കിട്ടിയില്ലെന്ന് എം വി ശ്രേയാംസ്കുമാർ. കോഴിക്കോട് കോർപ്പറേഷനിൽ അടക്കം ആര്‍ജെഡി സ്ഥാനാർഥികളെ കാലുവാരിയാതായി പരാതികളുണ്ടെന്നും അദ്ദേഹം  ആരോപിച്ചു. എൽഡിഎഫിൽ തന്നെ ആര്‍ജെഡി തുടരുമെന്നും യുഡിഎഫുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്നും ശ്രേയാംസ്കുമാര്‍ പറഞ്ഞു. പരാതികള്‍ എൽഡിഎഫ് യോഗത്തിൽ അവതരിപ്പിക്കും. കാര്യമായ സഹായം ലഭിച്ചില്ല. സ്വര്‍ണക്കൊള്ള കേസിലെ പരാഡി ഗാനം ആക്ഷേപ ഹാസ്യമായി കണ്ടാൽ മതിയെന്നും ഇതിനുമുമ്പും ഇത്തരം പാരഡികള്‍ ഉണ്ടായിട്ടുണ്ടെന്നും ശ്രേയാംസ്‍കുമാര്‍ പറഞ്ഞു. സ്വര്‍ണക്കൊള്ള വിവാദത്തിൽ സിപിഎം നടപടിയെടുക്കണമായിരുന്നു. എങ്കിൽ ജനങ്ങള്‍ക്കിടയിൽ വിശ്വാസ്യത ഉണ്ടാകുമായിരുന്നു സിപിഎമ്മിന്‍റെ പാര്‍ട്ടി കാര്യം തീരുമാനിക്കേണ്ടത് ആ പാര്‍ട്ടിയാണെന്നും എംവി ശ്രേയാംസ്‍കുമാര്‍ പറഞ്ഞു.  എല്ലാ ജില്ലകളിൽ നിന്നും ആര്‍ജെഡിക്ക് പരാതിയുണ്ടെന്നും ഇക്കാര്യങ്ങള്‍ ഇടതുമുന്നണിയെ അറിയിക്കുമെന്നും ശ്രേയാംസ്‍കുമാര്‍ പറഞ്ഞു. 

Related Articles

Back to top button