‘പോറ്റിയെ കേറ്റിയെ’ എന്ന പാരഡി ഗാനത്തിന്‍റെ പേരിൽ എസ്എഫ്‌ഐ- കെഎസ്‌യു സംഘർഷം

‘പോറ്റിയെ കേറ്റിയെ’ എന്ന പാരഡി പാട്ടിന്റെ പേരില്‍ എസ്എഫ്‌ഐ- കെഎസ്‌യു സംഘര്‍ഷം. തിരുവനന്തപുരം കാര്യവട്ടം ക്യാമ്പസിലാണ് ഇരു പാര്‍ട്ടി പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായത്. ക്യാമ്പസിലെ വിദ്യാര്‍ത്ഥിനിയായ അമൃതപ്രിയ തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് വിജയിച്ചിരുന്നു. അമൃതപ്രിയയ്ക്ക് സ്വീകരണം നല്‍കാന്‍ കെഎസ്‌യു സംഘടിപ്പിച്ച പരിപാടിക്കിടെയായിരുന്നു ഇങ്ങനൊരു സംഘര്‍ഷം ഉണ്ടായത്. പരഡി പാട്ട് വച്ചപ്പോള്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പ്രകോപിതരായി മര്‍ദിക്കുകയായിരുന്നുവെന്ന് കെഎസ്‌യു പറഞ്ഞു.

