സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയിൽ ഭൂചലനം

സൗദി അറേബ്യയിലെ കിഴക്കൻ പ്രവിശ്യയിൽ നേരിയ ഭൂചലനം. ബുധനാഴ്ച പുലർച്ചെയാണ് റിക്ടർ സ്കെയിലിൽ 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. നാഷണൽ സീസ്മിക് മോണിറ്ററിങ് നെറ്റ്‍വർക്കിന്‍റെ സ്റ്റേഷനുകളില്‍ സൗദി സമയം പുല‍ർച്ചെ 1.11നാണ് ഭൂചലനം രേഖപ്പെടുത്തിയതെന്ന് സൗദി ജിയോളജിക്കൽ സർവേ അറിയിച്ചു.  സൗദിയിലെ ഹറദിന്‍റെ കിഴക്ക് ഒമ്പത് കിലോമീറ്റര്‍ ദൂരപരിധിയിലാണ് ഭൂചലനത്തിന്‍റെ പ്രഭവ കേന്ദ്രം. 50 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം രേഖപ്പെടുത്തിയത്. അതേസമയം ഭൂചലനത്തിന്‍റെ പ്രത്യാഘാതങ്ങളൊന്നും യുഎഇയിൽ അനുഭവപ്പെട്ടിട്ടില്ലെന്ന് നാഷണൽ സീസ്മിക് നെറ്റ്‍വർക്ക് വ്യക്തമാക്കി. താമസക്കാർക്ക് പ്രകമ്പനം അനുഭവപ്പെട്ടില്ല.
 

Related Articles

Back to top button