കോൺഗ്രസ് കാലുവാരിയെന്ന് കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം

കോൺഗ്രസ് കാലുവാരിയെന്ന് കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം. കോട്ടയം അതിരമ്പുഴ ജില്ലാ പഞ്ചായത്ത് ഡിവിഷനിലെതോൽവിയിലാണ് ജോസഫ് വിഭാഗത്തിന്റെ പരാതി. കോൺഗ്രസ് വോട്ട് മറിച്ചതാണ് പാർട്ടി ജില്ലാ പ്രസിഡന്റ് ജെയിസൺ ജോസഫ് തോൽക്കാൻ കാരണമെന്നും പരാതിയിൽ പറയുന്നു. പരാതി യുഡിഫ് നേതൃത്വത്തെ അറിയിക്കും. ബ്ലോക്ക് പഞ്ചായത്ത് സീറ്റുകളിൽ വൻ ലീഡ് നേടിയ യുഡിഫ് നേതൃത്വത്തെ പരാതിയായി അറിയിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ചർച്ചകൾ പൂർത്തിയാകും വരെ കടുത്തകടുത്ത പ്രതികരണങ്ങൾ ഒഴിവാക്കാൻ നേതാക്കൾക്ക് നിർദേശവും നൽകിയിട്ടുണ്ട്. മാന്നാനത്ത് അടക്കം കോൺഗ്രസ് സ്വാധീനമുള്ള ബൂത്തുകളിൽ ജോസഫ് വിഭാഗം സ്ഥാനാർഥി പിന്നിൽ പോയി എന്നാണ് ജോസഫ് വിഭാഗം ചൂണ്ടിക്കാണിക്കുന്നത് .



