‘ജോസ് കെ മാണിയെ യുഡിഎഫിൽ എടുക്കുമോയെന്നതിൽ ഇതുവരെ ചർച്ച നടന്നിട്ടില്ല…എൻകെ പ്രമേചന്ദ്രൻ എംപി

ജോസ് കെ മാണിയെ യുഡിഎഫിൽ എടുക്കുമോയെന്നതിൽ ഇതുവരെ ചർച്ച നടന്നിട്ടില്ലെന്ന് എൻകെ പ്രമേചന്ദ്രൻ എംപി. ചർച്ച വന്നാൽ ആർഎസ്പി അഭിപ്രായം അറിയിക്കുമെന്നും പ്രേമചന്ദ്രൻ പറഞ്ഞു. കേരള സർക്കാറിനെതിരായ ജനങ്ങളുടെ അറപ്പും വെറുപ്പുമാണ് തിരഞ്ഞെടുപ്പിലൂടെ പ്രതിഫലിച്ചതെന്നും പ്രേമചന്ദ്രൻ ദില്ലിയിൽ പറഞ്ഞു. തദ്ദേശ തിര‍ഞ്ഞെടുപ്പിൽ കനത്ത പരാജയം നേരിട്ട കേരള കോൺ​ഗ്രസ് എമ്മിനെ യുഡിഎഫിലേക്ക് ക്ഷണിക്കുകയാണ് മുന്നണി നേതാക്കൾ. എന്നാൽ ഇടതുമുന്നണിയിൽ തുടരുമെന്ന നിലപാടിലാണ് ജോസ് കെ മാണി.

കേരളാ കോൺഗ്രസ് ഇടതുമുന്നണിക്ക് ഒപ്പം തുടരുമെന്നും പാലായിലടക്കം മധ്യകേരളത്തിൽ തിരിച്ചടിയെന്ന് വിലയിരുത്താനാകില്ലെന്നും ജോസ് കെ മാണി പ്രതികരിച്ചു. ആരും വെള്ളം കോരാൻ വരേണ്ട. വീമ്പടിക്കുന്ന തൊടുപുഴയിൽ ജോസഫ് വിഭാഗം ജയിച്ചത് രണ്ടിടത്ത് മാത്രമാണ്. പരുന്തിന്റെ പുറത്തിരിക്കുന്ന കുരുവിയുടെ അവസ്ഥയാണ് ജോസഫ് വിഭാഗത്തിന്. സംഘടനാപരമായി കേരള കോൺഗ്രസിന് ലഭിക്കേണ്ട വോട്ടുകൾ ലഭിച്ചിട്ടുണ്ടെന്നും ജോസ് കെ മാണി പറഞ്ഞു.

Related Articles

Back to top button