BJPയുടെ വോട്ട് കുറഞ്ഞു…തിരുവനന്തപുരം കോർപ്പറേഷൻ വോട്ട് നിലയിലെ യാഥാർത്ഥ്യമെന്ത്…ജോൺ ബ്രിട്ടാസ്

തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബിജെപിയുടെ വിജയം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉയര്‍ത്തിക്കാട്ടുമ്പോള്‍ അതിന് അത്ര ‘മധുര’മില്ലെന്ന് കണക്കുകൾ പങ്കുവെച്ച് വ്യക്തത വരുത്തി ജോണ്‍ ബ്രിട്ടാസ് എംപി. ലോക്‌സഭാ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ബിജെപിയുടെ വോട്ട് നില കുറഞ്ഞതായുള്ള കണക്കുകള്‍ നിരത്തിയാണ് ജോണ്‍ ബ്രിട്ടാസ് എംപിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് 2,13,214 വോട്ടുകളാണ് ലഭിച്ചതെങ്കില്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ അത് 1,65,891 ആയി കുറഞ്ഞു. കോണ്‍ഗ്രസിന്റെ കാര്യമെടുത്താലും സമാന സാഹചര്യമാണെന്നാണ് ജോണ്‍ ബ്രിട്ടാസ് എംപി പുറത്തുവിട്ട കണക്ക് സൂചിപ്പിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ആകെ ലഭിച്ചത് 1,84,727 വോട്ടുകളാണ്. തദ്ദേശ തിരഞ്ഞെടുപ്പ് പരിശോധിച്ചാല്‍ 1,25,984 ആയി കുറഞ്ഞു.

അതേസമയം ഇടതുപക്ഷത്തിന്റെ വോട്ട് നിലയില്‍ വര്‍ദ്ധനവുണ്ടായതായി ജോണ്‍ ബ്രിട്ടാസ് എംപി ചൂണ്ടിക്കാട്ടുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 1,29,048 വോട്ടുകള്‍ നേടിയ ഇടതുപക്ഷം തദ്ദേശ തിരഞ്ഞെടുപ്പില്‍ അത് 1,67,522മായി വര്‍ദ്ധിപ്പിച്ചു. മണ്ഡലം തിരിച്ചുള്ള കണക്കും ജോണ്‍ ബ്രിട്ടാസ് പുറത്തുവിട്ടിട്ടുണ്ട്.

Related Articles

Back to top button