ഹോംവർക്ക് ചെയ്യാത്തതിന് മൂന്നാം ക്ലാസുകാരന് അധ്യാപകന്റെ ക്രൂര മർദ്ദനം; സ്‌കൂളിന് മുന്നിൽ പ്രതിഷേധം

ഹോംവർക്ക് ചെയ്യാത്തതിന് മൂന്നാം ക്ലാസുകാരനെ അധ്യാപകൻ ക്രൂരമായി മർദ്ദിച്ചതായി പരാതി. ചാത്തിനാംകുളം എംഎസ്എം ഹയർ സെക്കൻഡറി സ്‌കൂളിലെ മലയാളം അധ്യാപകനാണ് മർദ്ദിച്ചത്. വിദ്യാർത്ഥിയുടെ രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകി. ഡിസംബർ 11 ന് വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.

കുട്ടി ശാരീരിക ബുദ്ധിമുട്ട് പ്രകടിപ്പിച്ചതിനെ തുടർന്ന് മാതാപിതാക്കൾ അന്വേഷിച്ചപ്പോഴാണ് മർദ്ദന വിവരം പുറത്തറിയുന്നത്. സ്കൂളിന് മുന്നിൽ എസ്എഫ്ഐ, കെഎസ്‌യു, എംഎസ്എഫ് പ്രവർത്തകർ പ്രതിഷേധിച്ചു.

‘കുളിപ്പിക്കുന്നതിനിടെയാണ് സംഭവം കണ്ടത്. ആശുപത്രിയിൽ പോയി. പിൻഭാഗത്ത് നല്ല അടി കിട്ടിയിട്ടുണ്ട്. അവന് ബാത്ത്‌റൂമിൽ പോകാൻ പോലും പറ്റുന്നുണ്ടായിരുന്നില്ല. വിദ്യാഭ്യാസ മന്ത്രിക്കും ഡിജിപിക്കുമുൾപ്പെടെ പരാതി നൽകി. സ്‌കൂൾ അധികൃതർ ഒത്തുതീർപ്പിനായി വന്നിരുന്നു. പക്ഷെ ഞാനാരു രക്ഷിതാവല്ലേ’, കുട്ടിയുടെ പിതാവ് ചോദിക്കുന്നു.

Related Articles

Back to top button