ശബരിമല സ്വ‍ർണകൊള്ളയിലെ കുറ്റവാളികളെ കണ്ടെത്തും…എൽഡിഎഫ് തിരിച്ചു വരും…പി രാജീവ്

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജയം തിരുത്തി മുന്നേറുമെന്ന് മന്ത്രി പി രാജീവ്.തെരഞ്ഞെടുപ്പിലെ പരാജയത്തിൽ ഗൗരവമായ പരിശോധന നടത്തും. ശബരിമല സ്വ‍ർണകൊള്ളയിലെ കുറ്റവാളികളെ കണ്ടെത്തും. എൽഡിഎഫ് തിരിച്ചുവരുമെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോടായിരുന്നു പി രാജീവിൻ്റെ പ്രതികരണം.

ശബരിമല സ്വ‍ർണകൊള്ളയിലെ അന്വേഷണം സംബന്ധിച്ച് പ്രതിപക്ഷം അവരുടെ ആദ്യ നിലപാട് മാറ്റിയെന്നും മന്ത്രി പറഞ്ഞു. ആദ്യം സിബിഐ അന്വേഷണം വേണമെന്നായിരുന്നു പ്രതിപക്ഷം ആവശ്യപ്പെട്ടത്. ഇപ്പോൾ ഹൈക്കോടതി മേൽനോട്ടത്തിലുള്ള അന്വേഷണമാണ് അവർ ആവശ്യപ്പെടുന്നതെന്നും മന്ത്രി പറഞ്ഞു.

Related Articles

Back to top button