ആലപ്പുഴ നഗരസഭയിൽ ഭരണം നിർണയിക്കുന്നത് സ്വതന്ത്രൻ…

ആലപ്പുഴ: തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതോടെ ആലപ്പുഴയിൽ സ്വതന്ത്രനായി ചരട് വലി. ആലപ്പുഴ നഗരസഭയിൽ ഭരണം നിർണയിക്കുക സ്വതന്ത്രൻ. ഭരണം പിടിക്കാൻ എൽഡിഎഫും യുഡിഎഫും ശ്രമം തുടരുകയാണ്. ആർക്കൊപ്പം നിൽക്കണമെന്ന കാര്യത്തിൽ തീരുമാനം എടുത്തില്ലെന്ന് സ്വതന്ത്രൻ ജോസ് ചെല്ലപ്പൻ പറഞ്ഞു. ഇരു മുന്നണികളും ചർച്ച നടത്തി. സൗഹൃദവലയത്തിൽ രൂപീകരിച്ച ഒരു എക്സിക്യൂട്ടീവ് ഉണ്ട്.

അവർ തീരുമാനമെടുക്കുമെന്നും ഉച്ചയോടെ തീരുമാനമാകുമെന്നും അദ്ദേഹം പ്രതികരിച്ചു. ഇരു മുന്നണികളിൽ നിന്നും മോശം അനുഭവം ഉണ്ടായിട്ടുണ്ട്. അതെല്ലാം തെരഞ്ഞെടുപ്പിന്റെ ഭാഗമാണ്. ആരോടും വിരോധമില്ലെന്നും ജോസ് ചെല്ലപ്പൻ പറഞ്ഞു. നിലവിൽ ആലപ്പുഴയിൽ യുഡിഎഫിന് 23 സീറ്റുകളും എൽഡിഎഫിന് 22 സീറ്റുകളുമാണ് ഉള്ളത്. എൻഡിഎ- 5, പിഡിപി-1, എസ്ഡിപിഐ-1, സ്വതന്ത്രൻ-1 എന്നിങ്ങനെയാണ് കക്ഷിനില.

Related Articles

Back to top button