നടിയെ ആക്രമിച്ച കേസ്…വിധി പരാമര്‍ശം ഊമക്കത്തായി പ്രചരിച്ച സംഭവത്തിൽ DGP യ്ക്ക് പരാതി നൽകി ബൈജു പൗലോസ്…

നടിയെ ആക്രമിച്ച കേസിലെ വിധി പരാമർശം ഊമക്കത്തായി പ്രചരിച്ച സംഭവത്തിൽ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കി ബൈജു പൗലോസ്. വിശദാംശം ചോര്‍ന്നതില്‍ അന്വേഷണം വേണമെന്നാണ് പരാതി കത്തിലെ ആവശ്യം.

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനാണ് ബൈജു പൗലോസ്. വിധി പറയുന്നതിന് ഒരാഴ്ച മുൻപ് വിധിയുടെ പ്രധാന വിവരങ്ങള്‍ ഊമക്കത്തായി ചിലര്‍ക്ക് ലഭിച്ചെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
എന്നാൽ തനിക്കും നാലാം തീയതി വിശദാംശങ്ങൾ അടങ്ങിയ കത്ത് ലഭിച്ചിരുന്നുവെന്നും 33 പേർക്ക് കത്ത് കിട്ടിയിട്ടുണ്ടെന്നും ജസ്റ്റിസ് കെമാൽ പാഷ പറഞ്ഞു.

ഒരാൾ തന്നെയാണ് 33 പേർക്ക് കത്ത് എഴുതി നൽകിയിട്ടുള്ളത്. ഇത് വളരെയധികം ആശങ്ക ഉണ്ടാകുന്നതാണ്. കേസിലെ ഒന്ന് മുതൽ ആറ് വരെയുള്ള പ്രതികൾ കുറ്റക്കാരാണെന്നും മറ്റുള്ളവരെ വെറുതെ വിടുമെന്നുമാണ് കത്തിൽ ഉണ്ടായിരുന്നത്. വിധിപ്രസ്താവം വന്നപ്പോൾ ശെരിക്കും ഞെട്ടിപോയിരുന്നു. നമ്മുടെ നീതിന്യായ വ്യവസ്ഥയോടുള്ള വിശ്വാസ്യത നഷ്ട്ടപ്പെടുന്ന സംഭവമാണിതെന്നും വിശദാംശങ്ങൾ എങ്ങിനെ പുറത്തുപോയെന്ന് അന്വേഷിക്കണം അത് അറിയാൻ അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button