കാരണം അവ്യക്തം; ബിജെപി നേതാവിൻ്റെ ബന്ധുവായ 17കാരനെ കുത്തി കൊലപ്പെടുത്തി

മുൻ എംഎൽഎയായ ബിജെപി നേതാവിൻ്റെ ബന്ധുവായ 17കാരനെ കുത്തിക്കൊന്നു. പഞ്ചാബിലെ ജലന്ധറിലെ ശിവാജി നഗർ പ്രദേശത്ത് വെള്ളിയാഴ്ച രാത്രിയാണ് സംഭവം. മുൻ എംഎൽഎ ബിജെപി നേതാവായ ശീതൾ അംഗുറലിന്റെ ബന്ധു വികാസ് ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്ന് സംഘവുമായി റോഡിൽ വെച്ചുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് വിവരം. വികാസിൻ്റെ നെഞ്ചിൽ മൂന്ന് തവണ കുത്തേറ്റു. സമീപത്തെ വീട്ടിലേക്ക് ഓടിക്കയറി വെള്ളം ചോദിച്ച വികാസ് അധികം വൈകാതെ റോഡിൽ ബോധരഹിതനായി വീണു. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.




