തിരുവനന്തപുരം കോര്പ്പറേഷൻ ഭരണത്തിൽ നിര്‍ണായകമായി സ്വതന്ത്രര്‍

തിരുവനന്തപുരം കോര്‍പ്പറേഷനിൽ കേവല ഭൂരിപക്ഷത്തിന് ഒരു സീറ്റ് അകലെ 50 സീറ്റുകളുമായി ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും ഭരണത്തിൽ സ്വതന്ത്രരുടെ പിന്തുണയും നിര്‍ണായകമാകും. രണ്ടു സ്വതന്ത്രരാണ് തിരുവനന്തപുരം കോര്‍പ്പറേഷനിൽ വിജയിച്ചത്. കണ്ണമൂല വാര്‍ഡിൽ നിന്ന് പാറ്റൂര്‍ രാധാകൃഷ്ണനും പൗഡ് കടവ് വാര്‍ഡിൽ നിന്ന് സുധീഷ് കുമാറുമാണ് സ്വതന്ത്രരായി വിജയിച്ചത്. പിന്തുണയ്ക്കുന്ന കാര്യത്തിൽ ആരുമായും ചര്‍ച്ചയ്ക്ക് തയ്യാറാണെന്നാണ് പാറ്റൂര്‍ രാധാകൃഷ്ണൻ വ്യക്തമാക്കി. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും പിന്തുണയില്ലാതെ മത്സരിക്കാമോയെന്ന ചോദ്യം ഉയര്‍ന്നപ്പോള്‍ അതിന് തയ്യാറെന്ന് പറഞ്ഞാണ് എട്ടു മാസം മുമ്പ് പ്രവര്‍ത്തനം ആരംഭിച്ചതെന്നും പാറ്റൂര്‍ രാധാകൃഷ്ണൻ പറഞ്ഞു. കൂട്ടായ പരിശ്രമത്തിലൂടെ ജനങ്ങള്‍ തന്നെ വിജയിപ്പിക്കുകയായിരുന്നു. ആളുകളുടെ കാര്യങ്ങളിലും വികസനത്തിലുമാണ് താത്പര്യം




