സിപിഐഎം വിജയാഹ്ളാദ പ്രകടനത്തിനിടെ ആക്രമണം; കുട്ടികൾക്കടക്കം പരിക്ക്…

സി പി ഐ എം വിജയാഹ്ളാദ പ്രകടനത്തിനിടെ ആക്രമണം. പുന്നയൂർക്കുളം മൂന്നാം വാർഡിൽ ഇന്ന് വൈകീട്ട്‌ 5:30 ടെയാണ്‌ സംഭവം. അൻപതോളം വരുന്ന സി പി ഐ എം പ്രവർത്തകർ കളിച്ച്‌ കൊണ്ടിരുന്ന കുട്ടികളെ ആക്രമിക്കുകയായിരുന്നു എന്നാണ് പരാതി. 8 കുട്ടികൾക്ക്‌ പരിക്കേറ്റു.കുട്ടികൾ കളിച്ചുകൊണ്ടിരുന്ന സ്ഥലത്ത് പ്രവർത്തകർ പടക്കം പൊട്ടിക്കുകയും ഇത് ചോദ്യം ചെയ്തെത്തിയ പ്രദേശവാസികളുമായി തർക്കം ഉണ്ടായതുമാണ് സംഘർഷത്തിലേക്ക് നയിച്ചത്.

തർക്കം കണ്ടെത്തിയ കുട്ടികൾക്കാണ് പരിക്കേറ്റത്. ഒരു വയോധികനും പരിക്കേറ്റിട്ടുണ്ട്. 11 വയസ്സുള്ള നിവേദ്‌, 14 വയസ്സുള്ള നിരഞ്ജൻ, 11വയസ്സുള്ള വേദ, 13വയസ്സുള്ള ശ്രീലക്ഷ്മി, 64 വയസ്സുള്ള മണി, 13 വൈഷ്ണ, 77 വയസ്സുള്ള ഗോപാലൻ, 12 വയസ്സുള്ള കൈലാസ്‌, 14വയസ്സുള്ള സായ്‌ കൃഷ്ണ, 17വയസ്സുള്ള കനിഷ്മ എന്നിവർക്കാണ്‌ പരിക്കേറ്റത്‌. ഇവരെ കുന്നംകുളം താലൂക്ക്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related Articles

Back to top button