ഒളിവിലായിരുന്ന രാഹുൽ മാങ്കൂട്ടത്തിൽ വോട്ട് ചെയ്ത കുന്നത്തൂർമേട് വാർഡിൽ ജയിച്ചത് ആരെന്നോ?…

പതിനഞ്ച് ദിവസത്തെ ഒളിവ് ജീവിതത്തിന് ശേഷം പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ എത്തി വോട്ട് ചെയ്ത പാലക്കാട് നഗരസഭയിലെ കുന്നത്തൂർമേട് വാർഡിൽ യുഡിഎഫിന് ജയം. യുഡിഎഫ് സ്ഥാനാർത്ഥി പ്രശോഭ് ആണ് ജയിച്ചത്. വെറും എട്ട് വോട്ടിനാണ് ജയം. ബലാത്സംഗ കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന രാഹുൽ മാങ്കൂട്ടത്തിൽ ഒളിവ് ജീവിതം അവസാനിപ്പിച്ച് ആദ്യം എത്തിയത് കുന്നത്തൂർമേട് ബൂത്തിലേക്കായിരുന്നു. ഇവിടെയെത്തി വോട്ട് രേഖപ്പെടുത്തിയ ശേഷമാണ് രാഹുൽ മടങ്ങിയത്. കോൺഗ്രസ് രാഹുലിനെ പുറത്താക്കിയിരുന്നെങ്കിൽ പോലും വോട്ട് ചെയ്യാനെത്തിയപ്പോൾ ബൊക്കെ നൽകിയാണ് യുഡിഎഫ് പ്രവർത്തകർ രാഹുലിനെ സ്വീകരിച്ചത്.




