തീർത്ഥാടകർ സഞ്ചരിച്ച ബസിന് നിയന്ത്രണം നഷ്ടപ്പെട്ടു, കൊക്കയിലേക്ക് മറിഞ്ഞ് 10 മരണം

ആന്ധ്രപ്രദേശിൽ തീർത്ഥാടകർ സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞ് 10 പേർ മരിഞ്ഞു. അല്ലൂരി സീതാരാമ രാജു ജില്ലയിലെ ചിന്തുരു-മരേഡുമില്ലി ഘട്ട് റോഡിലാണ് അപകടമുണ്ടായത്. വ്യാഴാഴ്ച രാത്രിയിൽ ബസ് കൊക്കയിലേക്ക് മറിയുകയായിരുന്നു. രക്ഷാ പ്രവർത്തനം തുടരുകയാണ്. ഭദ്രാചലം സന്ദർശിച്ച ശേഷം അന്നവാരത്തേക്ക് പോകുകയായിരുന്നു ബസ്. രണ്ട് ഡ്രൈവർമാർ ഉൾപ്പെടെ 37 പേർ ബസിലുണ്ടായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഡ്രൈവർക്ക് ഒരു കുത്തനെയുള്ള വളവ് മറികടക്കാൻ കഴിയാതെ സുരക്ഷാ ഭിത്തിയിൽ ഇടിച്ചതാണ് സംഭവത്തിന് കാരണമെന്ന് പൊലീസ് സംശയിക്കുന്നു

Related Articles

Back to top button