പുറത്താക്കിയിട്ടും രാഹുൽ പൊങ്ങിയപ്പോൾ പൂച്ചെണ്ടുമായി കോൺഗ്രസ് പ്രവർത്തകർ, വമ്പൻ സ്വീകരണം നൽകി

ഒളിവ് ജീവിതം അവസാനിപ്പിച്ച് പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ പൊങ്ങിയപ്പോൾ പുറത്താക്കിയ നേതാവിന് കോൺഗ്രസ് പ്രവർത്തരുടെ സ്വീകരണം. വോട്ട് ചെയ്യാൻ എത്തിയ രാഹുലിനെ ബൊക്കെ നൽകിയാണ് കോൺഗ്രസ് പ്രവർത്തകർ സ്വീകരിച്ചത്. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്ന് പാർട്ടിയുടെ മുതിർന്ന നേതാക്കൾ എല്ലാം പറയുമ്പോഴും രാഹുൽ തങ്ങളുടെ എംഎൽഎ ആണെന്നാണ് കെഎസ്‍യു ജില്ലാ സെക്രട്ടറി അടക്കം പറയുന്നത്. രാഹുലിനൊപ്പം പോയാൽ എന്താണെന്നും പാലക്കാട്ടെ എംഎൽഎ അല്ലേയെന്നും പ്രവർത്തകർ ചോദിക്കുന്നു. എന്നാൽ, പാർട്ടിയിൽ നിന്ന് പുറത്താക്കിയത് അല്ലേ എന്ന് ചോദിച്ചിക്കുമ്പോൾ ഇവർക്ക് മറുപടി ഒന്നുമില്ല. രാഹുലിനെതിരെയുള്ള നടപടിയിൽ കെപിസിസി നേതൃത്വത്തിൽ തന്നെ കടുത്ത ഭിന്നത നിൽക്കുന്നുണ്ട്. താഴേത്തട്ടിൽ ഇപ്പോഴും രാഹുൽ അനുകൂലികൾ ഉണ്ടെന്നാണ് ഇന്നത്തെ സ്വീകരണം വ്യക്തമാക്കുന്നത്.




