ഗാനമേള ട്രൂപ്പുമായി കെഎസ്ആർടിസി! ’ഗാനവണ്ടി’യുടെ ആദ്യ പ്രോഗ്രാം ഇന്ന്

കെഎസ്ആർടിസിയുടെ ഗാനമേള ട്രൂപ്പിന്റെ ആദ്യ പരിപാടി ഇന്ന്. ഗാനവണ്ടി എന്ന് പേരിട്ടിരിക്കുന്ന ഗാനമേള ട്രൂപ്പിന്റെ പരിപാടി രാത്രി 9.30 ന് നെയ്യാറ്റിൻകര പൊഴിയൂരിന് സമീപം ഉച്ചക്കട നെല്ലിക്കോണം ശ്രീദുർഗ്ഗാ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ നടക്കും. ഈ സംരംഭത്തിന്റെ ആദ്യ ചുവടുവെയ്‌പ്പ് വിജയകരമാക്കുന്നതിന് എല്ലാവരും പിന്തുണയ്ക്കണമെന്ന് കെഎസ്ആര്‍ടിസി അഭ്യര്‍ത്ഥിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
കെഎസ്ആർടിസി ജീവനക്കാരെയും കുടുംബാംഗങ്ങളെയും ഉൾപ്പെടുത്തി ഒരു പ്രൊഫഷണൽ ഗാനമേള ട്രൂപ്പ് (ഗാനവണ്ടി) രൂപീകരിച്ചിട്ടുണ്ട്. ട്രൂപ്പിൻ്റെ ആദ്യ പ്രോഗ്രാം ഇന്ന് (11.12.2025) രാത്രി 9.30 ന് നെയ്യാറ്റിൻകര പൊഴിയൂരിന് സമീപം ഉച്ചക്കട നെല്ലിക്കോണം ശ്രീദുർഗ്ഗാ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ നടക്കുകയാണ്.
കെഎസ്ആർടിസി കുടുംബാംഗങ്ങളിലെ കലാപ്രതിഭകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിനായുള്ള ഈ സംരംഭത്തിന്റെ ആദ്യ ചുവടുവെയ്‌പ്പ് വിജയകരമാക്കുന്നതിന് എല്ലാ കലാപ്രേമികളുടെയും പിന്തുണയും സഹകരണവും സാന്നിധ്യവും അഭ്യർത്ഥിക്കുന്നു



