പാർലമെൻ്റ് തിരഞ്ഞെടുപ്പിൽ കണ്ട അതേ ട്രെൻഡ്…ഭരണവിരുദ്ധ വികാരം ജനങ്ങളെ സ്വാധീനിക്കും….ലീഗ് നേതാക്കൾ

സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട പോളിങ് ആരംഭിച്ചു. മുസ്‌ലിം ലീഗ് നേതാക്കളായ പി കെ കുഞ്ഞാലികുട്ടി, സാദിഖലി ശിഹാബ് തങ്ങൾ, സയ്യിദ് മുനവ്വറലി തങ്ങൾ എന്നിവർ വോട്ട് രേഖപ്പെടുത്തി.

യുഡിഎഫിന്റെ വിജയം സുനിശ്ചിതമെന്നും ഭരണവിരുദ്ധ വികാരം ജനങ്ങളെ സ്വാധീനിക്കുമെന്നും വോട്ട് രേഖപ്പെടുത്തിയ ശേഷം സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. യുഡിഎഫ് സ്വാധീന മേഖലകളിൽ ഉയർന്ന പോളിങ് ഉണ്ടാകുമെന്നും മുന്നേറ്റത്തിന് അനുയോജ്യമായ സാഹചര്യമാണ് ഉള്ളതെന്നും സാദിഖലി ശിഹാബ് തങ്ങൾ കൂട്ടിച്ചേർത്തു.

പാർലമെന്റിൽ കണ്ട അതേ ട്രെൻഡ് ആണ് കാണാനാകുന്നതെന്നും ജനങ്ങളുടെ ജീവിതത്തെ ബാധിച്ച ഭരണമാണ് ഇതെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. കോർപ്പറേഷനിൽ യുഡിഎഫിന് പ്രതീക്ഷക്കുറവുകൾ ഇല്ല. മുഖ്യമന്ത്രിയുടെ വിമർശനങ്ങൾ തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കാൻ പോകുന്നില്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

Related Articles

Back to top button