വാഹനങ്ങൾ കൂട്ടത്തോടെ കൂട്ടിയിടിച്ച് വൻ അപകടം.. ഏഴുപേർക്ക്.. ഒമ്പത് വയസ്സുള്ള കുട്ടി…

വാഹനങ്ങൾ കൂട്ടത്തോടെ കൂട്ടിയിടിച്ചു. ഏഴുപേർക്ക് പരിക്കേറ്റു. ഇവരിൽ ഒമ്പത് വയസ്സുള്ള കുട്ടിയുടെ നില ഗുരുതരമാണ്. ഇന്ന് രാവിലെ 7:30 ഓടെ കോട്ടക്കലിനടുത്ത പുത്തൂരിലാണ് അപകടം. ഇറക്കത്തിൽ ബ്രേക്ക് നഷ്ട്ടപ്പെട്ട ലോറി കാറുകളടക്കം നിരവധി വാഹനങ്ങളിൽ ഇടിച്ചാണ് അപകടം.
അപകടത്തിനിടയാക്കിയ ലോറി തൊട്ടടുത്ത ഇലക്ട്രിക്ക് പോസ്റ്റിലും ട്രാൻസ്ഫോമറിലും ഇടിച്ചാണ് നിന്നത്. പുത്തൂർ അരിച്ചൊള് ഭാഗത്താണ് അപകടം. അപകടത്തെ തുടർന്ന് പ്രദേശത്തെ വൈദ്യുതി മുടങ്ങി



