ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സുരേഷ് ഗോപിക്ക് വോട്ട് തൃശൂരിൽ, തദ്ദേശത്തിൽ തിരുവനന്തപുരത്ത്’.. തിരഞ്ഞെടുപ്പ് കമ്മീഷൻ മറുപടി പറയണം…

ലോക്‌സഭാ തിരഞ്ഞെടുപ്പിലും തദ്ദേശ തിരഞ്ഞെടുപ്പിലും രണ്ടിടത്ത് വോട്ട് ചെയ്ത കേന്ദ്രമന്ത്രി സുരേഷ് ഗോപി മറുപടി പറയണമെന്ന് സിപിഐ നേതാവ് വി.എസ് സുനിൽകുമാർ. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സുരേഷ് ഗോപിയും കുടുംബവും തൃശൂർ കോർപറേഷനിലെ സ്ഥിരതാമസക്കാരാണെന്ന് പറഞ്ഞാണ് വോട്ട് ചേർക്കുകയും വോട്ട് ചെയ്യുകയും ചെയ്തത്.ഇപ്പോൾ നടന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ സുരേഷ് ഗോപിയും കുടുംബവും വോട്ട് ചേയ്തത് തിരുവനന്തപുരം കോർപറേഷനിലെ ശാസ്തമംഗലം ഡിവിഷനിലാണ്.
ഇത് എങ്ങനെയാണ് സംഭവിക്കുന്നത് എന്നതിൽ തിരഞ്ഞെടുപ്പ് കമ്മീഷനും കേന്ദ്ര മന്ത്രിയും മറുപടി നൽകണമെന്ന് സുനിൽകുമാർ ആവശ്യപ്പെട്ടു.



